Breaking News

തിരുവനന്തപുരത്ത് നാലാമത്തെ കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം 8 മരണങ്ങൾ*




⭕സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ചിറയിൻകീഴ് സ്വദേശി രമാദേവി(68), പടനിലം സ്വദേശി കമലമ്മ(85), പൂജപ്പുര സെൻട്രൽ ജയിൽ തടവുകാരൻ മണികണ്ഠൻ(72) എന്നിവരാണ് മരിച്ചത്.

വയനാട് സ്വദേശി അലി(73), കണ്ണൂർ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), പത്തനംതിട്ട കോന്നി സ്വദേശി ഷബർബാൻ(48) എന്നിവരാണ് നേരത്തെ മരിച്ചത്.


              

No comments